ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞ ഭീകരൻ ഇമ്രാൻ ബഷീർ ഗനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാളെ ജീവനോടെ സുരക്ഷാ സേന പിടികൂടുകയും ഇയാളുടെ വെളിപ്പെടുത്തലിനെ തുടർന്ന് മറ്റ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. അതിനിടെ, ഷോപ്പിയാനിലെ നൗഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇവിടെവെച്ച് ഇമ്രാൻ ബഷീർ ഘാനി ഭീകരന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.

ഷോപ്പിയാനിൽ പിടിയിലായ ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾക്ക് വെടിയേറ്റത്. ഇയാളുടെ വെളിപ്പെടുത്തലുകളിൽ പോലീസും സുരക്ഷാ സേനയും റെയ്ഡ് നടത്തുകയായിരുന്നു. സുരക്ഷാ സേന നൗഗാമിലെത്തിയപ്പോൾ ഇവിടെ ഭീകരരെ കണ്ടു, അവരിൽ നിന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 

ഓഗസ്റ്റ് 18-ന് രാത്രി ഷോപ്പിയാനിൽ, നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീകരൻ ടിൻ ഷെഡിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു.  മനീഷ് കുമാര്‍, രാം സാഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

യുപി സ്വദേശികളായ ഇരുവരും പ്രദേശത്ത് കൂലിപ്പണി ചെയ്തു വരികയായിരുന്നു. ഈ സംഭവത്തിന് ശേഷം, സുരക്ഷാ സേന പ്രദേശം മുഴുവൻ വളഞ്ഞിരുന്നു. പിന്നാലെ ഭീകരൻ ഇമ്രാൻ ബഷീർ ഗനി അറസ്റ്റിലായി. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയും പലയിടത്തും റെയ്ഡ് നടത്തിയിരുന്നു.