ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലകയ്ക്ക്. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ എന്ന പുസ്തകത്തിനാണ് അംഗീകാരം. ഒരു ദൗത്യത്തില്‍ മരിച്ച യുദ്ധ ഫോട്ടോഗ്രാഫറുടെ മരണാനന്തര ജീവിത കഥയാണ് നോവലിന്റെ പ്രമേയം. തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്. ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് ഷെഹാന്‍ കരുണതിലക പുരസ്‌കാരം ഏറ്റുവാങ്ങി. 50,000 പൗണ്ടും അദ്ദേഹത്തിന് ലഭിച്ചു.

1990-ല്‍ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാരത്തിന് അര്‍ഹമായ നോവല്‍. കരുണതിലകയുടെ രണ്ടാമത്തെ നോവലാണിത്. സ്വവര്‍ഗ്ഗാനുരാഗിയായ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അല്‍മേഡയുടെ മരണാനന്തര ജീവിതത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്.