തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. പട്ടം സെൻ്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ജിബിത്, ഒമ്പതാം ക്ലാസ് വിദ്യാർഥി ആരോമൽ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. വട്ടിയൂർക്കാവ് മേലെ കടവിലാണ് സംഭവം. പ്രദേശത്ത് ഫയർ ഫോഴ്സിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.