ഹൂസ്റ്റൺ: തുമ്പമൺ വടക്കേടത്ത് തയ്യിൽ പുത്തൻവീട്ടിൽ എബ്രഹാം തോമസ് (കുഞ്ഞുമോൻ- 74) നിര്യാതനായി. പരേതനായ പി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനാണ്.

ഒക്ടോബർ 21, 5:30-9PM വരെ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വേക്ക് സർവീസ് നടക്കും. 22ന് രാവിലെ 8.30ന് സെന്റ് സ്റ്റീഫൻ ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കാര ശുശ്രൂഷ. 11:30AM ന് ഫോറസ്റ്റ് പാർക്ക് വെസ്റ്റ്‌ഹൈമർ സെമിത്തേരിയിൽ ശവസംസ്‌കാരം.

ഭാര്യ: സൂസൻ, ചെങ്ങന്നൂർ, വടക്കാപറമ്പിൽ മുക്കത്ത് കുടുംബാംഗം. മക്കൾ: ഷെറിൻ വെസ്ലി, അനീഷ് എബ്രഹാം
മരുമകൻ: റോബ് വെസ്ലി
മരുമകൾ: സിമി എബ്രഹാം
കൊച്ചുമക്കൾ: ഇസബെൽ, കേലേബ്, ലൂക്ക്, അരിയാന, ജിയാന