ടെഹ്‌റാൻ: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ   നടി എല്‍നാസ് നൊറൂസി രംഗത്തെത്തി, പ്രതിഷേധത്തിന്‍റെ ഭാഗമായി എല്‍നാസ് നൊറൂസി ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ സ്വയം അര്‍ദ്ധനഗ്‌നയാകുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍, നടി ഹിജാബും പിന്നീട് ബുര്‍ഖയും അഴിച്ചുമാറ്റുന്നതായി കാണാം.

എല്ലാ സ്ത്രീകള്‍ക്കും, ലോകത്തെവിടെയും, അവളുടെ മതമോ ദേശമോ പരിഗണിക്കാതെ  ഇഷ്ട്മുള്ള വസ്ത്രം ധരിക്കാനുമുള്ള  അവകാശം ഉണ്ടായിരിക്കണം. പുരുഷനോ രു സ്ത്രീക്കോ അഭിപ്രായം പറയാനോ അല്ലെങ്കില്‍ ഏതെങ്കിലും വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടാനോ അവകാശമില്ല, എന്നും താരം വീഡിയോയുടെ അടിക്കുറുപ്പായി നല്‍കിയിട്ടുണ്ട്.’

ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമുണ്ട്, അവരെ ബഹുമാനിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നാല്‍ ഒരാളുടെ സ്വാതന്ത്രമാണ്, ഓരോ സ്ത്രീക്കും സ്വന്തം ശരീരം തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരിക്കണം! ഞാന്‍ നഗ്‌നത പ്രോത്സാഹിപ്പിക്കുകയല്ല, വസ്ത്ര സ്വാതന്ത്ര്യത്തെയാണ് പ്രോത്സാഹിപ്പിക്കുകുന്നത്,എന്നും താരം കൂട്ടിച്ചേര്‍ത്തു.

മഹ്സ അമിന എന്ന ഇറാനിയന്‍ പെണ്‍കുട്ടിയുടെ മരണം ഇറാനില്‍ ഹിജാബിനെതിരെ വലിയ രോഷത്തിന് കാരണമായിരുന്നു. സദാചാര പൊലീസിന്‍റെ  ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് അവള്‍ മരിച്ചതെന്നും പറയപ്പെടുന്നു.ഇതിനെതിരെ പ്രതിഷേധ സൂചകമായി.ആയിരക്കണക്കിന് ഇറാനിയന്‍ സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് കത്തിച്ചു. പ്രതിഷേധ സൂചകമായി ചില സ്ത്രീ പ്രകടനക്കാര്‍ ഹിജാബ് അഴിക്കുകയും പരസ്യമായി മുടി മുറിക്കുകയും ചെയ്തു.