പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വന്‍ സ്പിരിറ്റ് വോട്ട. 725 ലിറ്റർ സ്പിരിറ്റ് സ്പിരിറ്റ് ശേഖരം എക്‌സൈസ് പിടികൂടി.  സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേരാണ് പിടിയിലായത്. സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറി സി കണ്ണൻ, പ്രഭാകരൻ എന്നീ രണ്ടു പേർ കസ്റ്റഡിയിൽ.  പ്രഭാകരന്‍റെ തെങ്ങിൻതോപ്പിൽ നിന്നാണ് 725 ലിറ്റർ  സ്പിരിറ്റ് കുഴിച്ചിട്ട നിലയിലായി പിടിക്കൂടിയത്. കഴിഞ്ഞ 6 വർഷമായി ഇത്തരത്തിൽ സ്പിരിറ്റ് ഇയാൾ സൂക്ഷിക്കുന്നത്. 

ഇത് സമീപത്തെ തെങ്ങിൻതോപ്പുകളിൽ നിന്നും എത്തിക്കുന്ന കള്ളിൽ ചേർത്ത് മറ്റ് പ്രദേശങ്ങളിലേക്ക്, മാവേലിക്കര, പത്തനംതിട്ട, ശാസ്താംകോട്ട ഭാ​ഗത്തേക്കാണ് കൂടുതലായി കൊണ്ടുപോയിരുന്നത്. കണ്ണന്‍റെ പ്രവർത്തിയെക്കുറിച്ച് എക്സൈസിന് രഹസ്യവിവരം ലഭിച്ചു.  അതനുസരിച്ച് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് തെങ്ങിൻ തോപ്പിൽ നിന്നും 725 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരിക്കുന്നത്. 35 ലിറ്റർ ഉൾക്കൊള്ളുന്ന 25 കന്നാസുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.