ഓഹിയോ: സ്‌കൂളുകള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഒഹിയോയിലെ വൈറ്റ്‌മെര്‍ ഹൈസ്‌കൂളിലാണ് സംഭവം.

സെന്‍ട്രല്‍ കാത്തലിക് ഹൈസ്‌കൂളിനെതിരായ മത്സരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. രണ്ട് മുതിര്‍ന്നവര്‍ക്കും ഒരു വിദ്യാര്‍ഥിക്കും വെടിയേറ്റു.

മത്സരം നടന്നുകൊണ്ടിരിക്കെയാണ് ഗ്രൗണ്ടില്‍ വെടിവെപ്പുണ്ടായത്. ഉടന്‍ പോലീസ് എത്തി ആളുകളെ മാറ്റുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അതേസമയം, വെടിവെച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.