അയോധ്യ: ഈ വര്‍ഷത്തെ ദീപോത്സവം ആഘോഷിക്കാന്‍ അയോധ്യ ഒരുങ്ങിക്കഴിഞ്ഞു. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. 12 ലക്ഷത്തിലധികം വിളക്കുകള്‍ തെളിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒക്ടോബര്‍ 23-ന് അയോധ്യയിലെ രാം കി പൗഡി ഘട്ടില്‍ ദീപോത്സവത്തിന്റെ ആറാം പാദം (വിളക്കുകളുടെ ഉത്സവം) ആഘോഷിക്കും. അയോധ്യ, ലഖ്നൗ, ഗോണ്ട, ജില്ലകളില്‍ നിന്ന് കൊണ്ടുവരുന്ന മണ്‍പാത്രങ്ങളിലാണ് ദീപങ്ങള്‍ തെളിയിക്കുക. 

എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം വിളക്കുകള്‍ 30 മിനിറ്റിലധികം കത്തും. മുമ്പ് വിളക്കുകള്‍ പെട്ടെന്ന് അണയുമായിരുന്നു. 30 മില്ലിക്ക് പകരം 40 മില്ലി എണ്ണ ഉപയോഗിക്കും. അങ്ങനെ വിളക്കുകള്‍ കൂടുതല്‍ സമയം ജ്വലിച്ചുനില്‍ക്കും.

കഴിഞ്ഞ വര്‍ഷം ദീപോത്സവത്തില്‍ 9 ലക്ഷത്തോളം മണ്‍വിളക്കുകള്‍ തെളിയിച്ചിരുന്നു.