പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന് കാ​ര​ണം ടൂ​റി​സ്റ്റ് ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യും അ​ശ്ര​ദ്ധ​യു​മെ​ന്ന് പാ​ല​ക്കാ​ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വേ​ഗ​ത കു​റ​ച്ച​പ്പോ​ള്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടൂ​റി​സ്റ്റ് ബ​സി​ന് വേ​ഗം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്ത് പി​ഴ​വി​ല്ലെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വേ​ഗ​ത കു​റ​ച്ച​പ്പോ​ള്‍ വെ​ട്ടി​ച്ചു​മാ​റ്റാ​നു​ള്ള ടൂ​റി​സ്റ്റ് ഡ്രൈ​വ​റു​ടെ ശ്ര​മ​മാ​ണ് അ​പ​ക​ട കാ​ര​ണ​മാ​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ടൂ​റി​സ്റ്റ് ബ​സി​ന്‍റെ സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ നി​ല​യി​ലാ​യി​രു​ന്നു. ട്രാ​ഫി​ക് ച​ട്ട​ങ്ങ​ളു​ടെ​യും മോ​ട്ടോ​ര്‍ വാ​ഹ​ന​നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​നം ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. റി​പ്പോ​ര്‍​ട്ട് ഇ​ന്ന് സ​ര്‍​ക്കാ​രി​ന് കൈ​മാ​റും.