തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് ആംബുലന്‍സ് ഇടിച്ചു യുവാവ്‌ മരിച്ച സംഭവത്തില്‍ 
വാഹനം ഓടിച്ചിരുന്നത് മെയില്‍ നേഴ്‌സെന്ന് കണ്ടെത്തി. പരിക്കേറ്റ യുവാവിന്റെ
മകള്‍ നാലുവയസ്സുകാരി അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണ്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മെയില്‍ നേഴ്‌സ് അമല്‍ ആണ് അപകട സമയത്ത് വണ്ടി ഓടിച്ചത്. ഉറക്കക്ഷീണം കാരണം ഡ്രൈവര്‍ വിനീതില്‍ നിന്ന് വണ്ടി കൈമാറി ഓടിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസ് എടുത്തു. 

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് ഇന്ന രാവിലെ അപകടം ഉണ്ടായത്. റോഡിന് വശത്ത് ബൈക്ക് നിര്‍ത്തി ഷിബുവും അലംകൃതയും ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് ആംബുലന്‍സ് ഇടിച്ചു കയറിയത്. അപകടത്തിന് പിന്നാലെ ഷിബുവിനെയും നാലുവയസ്സുകാരി മകള്‍ അലംകൃതയെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു ചികിത്സയിലിരിക്കെ മരിച്ചു. അലംകൃതയുടെയും പരിക്ക് അതീവ ഗുരുതരമാണ്.