അമേരിക്കൻ മുൻ വനിത ഗുസ്തി താരം സാറാ ലീ അന്തരിച്ചു. 30ാം വയസ്സിലാണ് ലോകത്തെ ഞെട്ടിച്ച വിടവാങ്ങൽ. മാതാവാണ് മരണവിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത്. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. മുൻ ലോക ഗുസ്തി താരം വെസ്റ്റിൻ ബ്ലേക്ക് ആണ് ഭർത്താവ്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.

കായിക-വിനോദ രംഗത്ത് നിരവധി പേർക്ക് പ്രചോദനമായിരുന്ന താരം ഒരു വർഷത്തിലേറെയായി സ്റ്റാംഫോർഡ് ആസ്ഥാനമായ പ്രമോഷൻ കമ്പനിയുടെ ഭാഗമായിരുന്നു. പ്രഫഷണൽ റസ്‍ലിങ് റിയാലിറ്റി മത്സര പരമ്പരയായ വേൾഡ് റസ്‍ലിങ് എന്റർടൈൻമെന്റ് (WWE) ‘ടഫ് ഇനഫ്’ ഷോയിലെ ആറാം സീസണിലെ 13 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. നിരവധി തവണ പുറത്താകലിന്റെ വക്കിലെത്തിയ അവർ, ആരാധക പിന്തുണയിൽ ജോഷ് ബ്രഡിലിനൊപ്പം മത്സരത്തിലെ വിജയിയായിരുന്നു.