മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ ഏറ്റുമുട്ടി സ്ത്രീകൾ. ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താനെ-പൻവേൽ ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ടുമെന്റിനുള്ളിലാണ് സംഭവം. 

സ്ത്രീകൾ പരസ്പരം വാക്കുതർക്കത്തിലാകുന്നതും മുടി വലിയ്ക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്ത്രീകൾ പരസ്പരം ഇടിയ്ക്കുകയായിരുന്നു. വനിതാ യാത്രക്കാർ തമ്മിലുള്ള വഴക്ക് തടയാൻ ശാരദ എന്ന വനിതാ കോൺസ്റ്റബിൾ ശ്രമിച്ചിരുന്നു. അടിപിടിയിൽ വനിതാ കോൺസ്റ്റബിൾ ശാരദയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.