തിരുവനന്തപുരം: വീണ്ടും ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്താണ് ടൂറിസ്റ്റ് ബസ് ബെെക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചത്. കുര്യാച്ചിറ സെൻ്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികളുമായി എത്തിയ ബസാണ് ബെെക്കുമായി കൂട്ടിയിടിച്ചത്. സ്കൂൾ വിദ്യാർത്ഥികളുമായി എത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനു പിന്നാലെ ടൂറിസ്റ്റ് ബസ് തെറ്റായ ദിശയിൽ കൂടിയാണ് എത്തിയതെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.