ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ വീ​ണ്ടും നാ​ടു​ക​ട​ത്ത​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. യൂ​റോ സ്റ്റാ​റ്റ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ പു​റ​പ്പെ​ടു​വി​ച്ച നാ​ടു​ക​ട​ത്ത​ൽ ഉ​ത്ത​ര​വു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2022ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ 27 അം​ഗ ബ്ലോ​ക്കി​ൽ നി​ന്ന് ഏ​ക​ദേ​ശം 1,00,000 പേ​രെ പു​റ​ത്താ​ക്കാ​ൻ ഉ​ത്ത​ര​വാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം സി​റി​യ​ൻ കു​ടും​ബ​ങ്ങ​ളെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​തി​നെ​തി​രെ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ പ്ര​ക​ട​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. 23,110 നാ​ടു​ക​ട​ത്ത​ലു​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ, ചി​ല ആ​ളു​ക​ളെ ഒ​രു യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ​ത്തി​ൽ നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് അ​യ​ച്ച​ത് ഉ​ൾ​പ്പെ​ടെ മൊ​ത്തം 96,550 ഇ​ത​ര പൗ​ര·ാ​രെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് നാ​ടു​ക​ട​ത്താ​ൻ 2022 ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ ഉ​ത്ത​ര​വി​ട്ടു. 2021ന്‍റെ ര​ണ്ടാം പാ​ദ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ, നാ​ടു​ക​ട​ത്ത​ൽ ഓ​ർ​ഡ​റു​ക​ളി​ൽ 15 ശ​ത​മാ​നം വ​ർ​ധ​ന​വും യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ത്തി​യ നാ​ടു​ക​ട​ത്ത​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 11 ശ​ത​മാ​നം വ​ർ​ധ​ന​വു​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

നാ​ടു​ക​ട​ത്താ​ൻ പ​ട്ടി​ക​യി​ൽ ഫ്രാ​ൻ​സ്, ഗ്രീ​സ്, ജ​ർ​മ്മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് മു​ന്നി​ൽ. ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ടു​ക​ട​ത്ത​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഫ്രാ​ൻ​സാ​ണ് മു​ന്നി​ൽ.