സ്റ്റോ​ക്ഹോം: 2022-ലെ ​സാ​ഹി​ത്യ നൊ​ബേ​ൽ പു​ര​സ്കാ​രം ഫ്ര​ഞ്ച് സാ​ഹി​ത്യ​കാ​രി ആ​നി എ​ർ​ണോ​ക്സ് ക​ര​സ്ഥ​മാ​ക്കി. കൃ​ത്യ​ത​യോ​ടെ​യും ധൈ​ര്യ​ത്തോ​ടെ​യും വ്യ​ക്തി​ജീ​വി​ത​ത്തി​ലെ സ്മ​ര​ണ​ക​ൾ കൃ​തി​ക​ളി​ലേ​ക്ക് പ​ക​ർ​ത്തി​യ​തി​നാ​ണ് പു​ര​സ്കാ​രം.

82 വ​യ​സു​ള്ള എ​ർ​ണോ​ക്സ് ല​ഘു​ഭാ​ഷ​യി​ൽ ആ​ത്മ​ക​ഥാ​പ​ര​മാ​യ ര​ച​ന​ക​ളാ​ണ് കൂ​ടു​ത​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ​മൂ​ഹ​ത്തി​ലെ വ​ർ​ഗ വേ​ർ​തി​രി​വു​ക​ളും മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളും എ​ർ​ണോ​ക്സ് ത​ന്‍റെ ര​ച​ന​ക​ളി​ലൂ​ടെ വ​ര​ച്ചു​കാ​ട്ടി​യി​ട്ടു​ണ്ട്.

നൊ​ബേ​ൽ ഫ​ല​ക​ത്തി​നൊ​പ്പം എ​ർ​ണോ​ക്സി​ന് 10 മി​ല്യ​ൺ സ്വീ​ഡി​ഷ് ക്രൗ​ൺ(9,14,704 ഡോ​ള​ർ) സ​മ്മാ​ന​ത്തു​ക​യും ല​ഭി​ക്കും.