ഗാ​ന്ധി​ന​ഗ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സെ​പ്റ്റം​ബ​ർ 30-ന് ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത മും​ബൈ-​ഗാ​ന്ധി​ന​ഗ​ർ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ക​ന്നു​കാ​ലി​ക്കൂ​ട്ട​ത്തി​ൽ ഇ​ടി​ച്ച് നാ​ല് പോ​ത്തു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ട്രെ​യി​ൻ എ​ഞ്ചി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

ഗാ​ന്ധി​ന​ഗ​ർ മേ​ഖ​ല​യി​ലെ വാ​ട്‌​വ സ്റ്റേ​ഷ​ന് സ​മീ​പം രാ​വി​ലെ 11:15-നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ ഒ​രു വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ‌​യാ​ണ് ക​ന്നു​കാ​ലി​ക്കൂ​ട്ട​ത്തെ ഇ​ടി​ച്ച​ത്.

വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ എ​ഞ്ചി​ൻ ഭാ​ഗം ഫൈ​ബ​ർ കൊ​ണ്ട് നി​ർ​മി​ച്ച​തി​നാ​ലാ​ണ് ത​ക​ർ​ന്നു​വീ​ണ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ഞ്ചി​ന്‍റെ ഘ​ട​ക​ഭാ​ഗ​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ട്രെ​യി​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്നും പോ​ത്തു​ക​ളു​ടെ ജ​ഡം ട്രാ​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്തെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.