അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ വേ​റി​ട്ട ദ​സ​റ ആ​ഘോ​ഷ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍. രാ​വ​ണ​ന് പ​ക​രം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളാ​യ ഇ​ഡി, സി​ബി​ഐ എ​ന്നി​വ​യു​ടെ കോ​ലം ക​ത്തി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ ഭു​ജി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

ദേ​ശീ​യ ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് കേന്ദ്രസർക്കാർ പ്ര​തി​പ​ക്ഷ സ്വ​രം അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്തു നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കാനിരിക്കെ​ വി​ല​ക്ക​യ​റ്റം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ബി​ജെ​പി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തു​ണ്ട്.