കൊച്ചി: തീരത്ത്  വന്‍ ലഹരിവേട്ട. 200 കിലോയോളം മയക്കുമരുന്നുമായി എത്തിയ ഇറാനിയന്‍ ഉരു പിടികൂടി. ഉരുവിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയില്‍ എടുത്തു. കൊച്ചി തീരത്ത് നിന്ന് 1,200 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് ഉരു പിടികൂടിയത്.നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരെ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ചു.

ലഹരി വസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റല്‍ പോലീസിന് കൈമാറായ ശേഷം വിശദമായി ചോദ്യം ചെയ്യും. ലഹരി വസ്തുക്കളുമായി ഉരു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നേവി- നാര്‍ക്കോട്ടിക് ബ്യൂറോ സംഘം പരിശോധനയ്ക്ക് എത്തിയത്.