വാഷിങ്ടൺ: ഇന്ത്യൻ വംശജനായ സർവകലാശാല വിദ്യാർഥി യു.എസിൽ കൊല്ലപ്പെട്ടു. പർഡ്യൂ സർവകലാശാല വിദ്യാർഥി വരുൺ മനീഷ് ഛേദയെയാണ് (20) മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ഒന്നിലേറെ മുറിവേറ്റ് കാമ്പസ് ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇൻഡ്യാനാപൊളിസിലെ സീനിയർ ഡേറ്റ സയൻസ് വിദ്യാർഥിയാണ് ഛേദ. സംഭവത്തിൽ ഛേദയോടൊപ്പം താമസിക്കുന്ന കൊറിയൻ സ്വദേശി ജി മിൻ ജിമ്മി ഷായെ (22) പൊലീസ് അറസ്റ്റു ചെയ്തു. ഇന്‍റർനാഷണൽ ആന്‍റ് സൈബർ സെക്യൂരിറ്റി ജൂനിയർ വിഭാഗം വിദ്യാർഥിയാണ് ഷാ.

കൂടുതൽ അന്വേഷണത്തിന് ഇയാളെ സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കോളജ് അധികൃതരും വിദ്യാർഥികളും പ്രതിഷേധമറിയിച്ചു.