മും​ബൈ: റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ് അം​ബാ​നി​ക്കും കു​ടും​ബ​ത്തി​നും ഫോ​ണി​ൽ വ​ധ​ഭീ​ഷ​ണി. മും​ബൈ​യി​ലെ സ​ർ എ​ച്ച്എ​ൻ റി​ല​യ​ന്‍​സ് ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ലാ​ൻ​ഡ് ലൈ​നി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ജ്ഞാ​ത​ന്‍റെ ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

മു​കേ​ഷ് അം​ബാ​നി, ഭാ​ര്യ നി​ത അം​ബാ​നി, മ​ക്ക​ളാ​യ അ​കാ​ശ്, ആ​ന​ന്ദ് എ​ന്നി​വ​​രെ വ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ മും​ബൈ ഡി​ബി മാ​ര്‍​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു അം​ബാ​നി​ക്കും കു​ടും​ബ​ത്തി​നും പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.