കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് സിബിഐ നോട്ടീസ്. വ്യാഴാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ നോട്ടീസ് നൽകിയത്.
രാവിലെ 10.30ന് സിബിഐ ഓഫീസിലെത്തണമെന്നാണ് നിർദേശം. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്റെ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിനു കരാർ നൽകിയതിൽ കോടിക്കണക്കനു രൂപ കമ്മീഷൻ കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം.
യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ശിവശങ്കറും കമ്മീഷൻ തുക വീതിച്ചെടുത്തെന്നും സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ വിളിപ്പിച്ചിരിക്കുന്നത്.