കോട്ടയം: തെരുവ് നായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി വി.കെ. രാജുവാണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ ഏഴിന് രാത്രിയിലാണ് അപകടമുണ്ടായത്. വ്യാപാരിയായ രാജു കടയടച്ചശേഷം വീട്ടിലേക്ക് വരുമ്പോൾ ബൈക്കിൽ തെരുവ് നായ ഇടിക്കുകയായിരുന്നു.