മെ​ൽ​ബ​ൺ: 2026 വി​ക്ടോ​റി​യ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നു​ള്ള മ​ത്സ​ര ഇ​ന​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സിദ്ധീകരിച്ചു. ഇ​ന്ത്യ​ക്ക് മെ​ഡ​ൽ പ്ര​തീ​ക്ഷ‌‌‌​യു​ള്ള ഷൂ​ട്ടിം​ഗ് ഇ​ന​ങ്ങ​ൾ മ​ത്സ​ര​വേ​ദി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഗു​സ്തി ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

ഓ​സ്ട്രേ​ലി​യ​ൻ ഗെ​യിം​സ് സം​ഘാ​ട​ക​രും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ഫെ​ഡ​റേ​ഷ​നും ചേ​ർ​ന്ന് ത​യ്യാ​റാ​ക്കി​യ പ​ട്ടി​ക അ​നു​സ​രി​ച്ച് 20 കാ​യി​ക ഇ​ന​ങ്ങ​ളി​ലെ 26 മ​ത്സ​ര​രീ​തി​ക​ളി​ൽ പോ​രാ​ട്ടം ന​ട​ക്കും. 2022 ബ​ർ​മിം​ഗ്ഹാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന ഷൂ​ട്ടിം​ഗ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി​യ ഗു​സ്തി ഇ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി.

ബൈ​സ​ക്കി​ൾ മോ​ട്ടോ​ക്രോ​സ്(​ബി​എം​എ​ക്സ്), ഗോ​ൾ​ഫ്, കോ​സ്റ്റ​ൽ റോ​വിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ൾ 2026 ഗെ​യിം​സി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും. 3*3 ബാ​സ്ക​റ്റ്ബോ​ളും തി​രി​ച്ചെ​ത്തി​യ മ​ത്സ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.