ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ കൂ​ട് സ്ഥാ​പി​ച്ച് പി​ടി​കൂ​ടി​യ ക​ടു​വ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടാ​ന്‍ പ​റ്റു​ന്ന ആ​രോ​ഗ്യ സ്ഥി​തിയി​ല​ല്ലെ​ന്നു വ​നം​വ​കു​പ്പ്. ക​ടു​വ​യു​ടെ ഇ​ട​തു ക​ണ്ണി​ന് കാ​ഴ്ച കു​റ​വെ​ന്ന് പ​രി​ശോ​ധ​യി​ല്‍ വ്യ​ക്ത​മാ​യി.

തി​മി​ര​ബാ​ധ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ന്‍ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. കാ​ഴ്ച​ശ​ക്തി ന​ഷ്ട​മാ​യ​തി​നാ​ല്‍ സ്വാ​ഭാ​വി​ക ഇ​ര​തേ​ട​ല്‍ സാ​ധ്യ​മ​ല്ല.

കാ​ട്ടി​നു​ള്ളി​ല്‍ തു​റ​ന്നു​വി​ട്ടാ​ലും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​യ്ക്ക് തി​രി​കെ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സം​സ്ഥാ​ന​ത്തെ ഏ​തെ​ങ്കി​ലും പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് മാ​റ്റി ചി​കി​ത്സ ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. മൂ​ന്നാ​ര്‍ പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളോ​ളം ഭീ​തി പ​ര​ത്തി​യ ക​ടു​വ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

നൈ​മ​ക്കാ​ട് പ്ര​ദേ​ശ​ത്ത് പ​ത്തു പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. ര​ണ്ട് പ​ശു​ക്ക​ള്‍​ക്ക് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റു.