ലക്‌നൗ: വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 17 വയസ്സുകാരന് ദാരുണാന്ത്യം. ഓമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സ്ഫോടനത്തിൽ 17 കാരന്റെ അമ്മയ്ക്കും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.

സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.സ്ഫോടനം പ്രാധാന്യമർഹിക്കുന്നതാണെന്നും ആഘാതത്തിൽ വീടിനുള്ളിലെ കോൺക്രീറ്റിന് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്ര ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. കുട്ടിയുടെ നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് തറച്ച് കയറിയിരുന്നു. സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദം കേട്ടതായും സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് ആദ്യം കരുതിയതെന്നും അയൽവാസികൾ പറഞ്ഞു. ഗാസിയാബാദിലെ ഹർഷ് വിഹാർ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്.