ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. മൂന്ന് ജെയ്ഷെ മുഹമ്മദ് (ജെഎം) ഭീകരര്‍ ഉള്‍പ്പെടെ നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. ഡ്രാച്ച് മേഖലയിലെ ഏറ്റുമുട്ടലിലാണ് ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്ന് പ്രാദേശിക ഭീകരരെ വധിച്ചത്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഡ്രാച്ച്, മൂലു പ്രദേശങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. 

കൊല്ലപ്പെട്ട ഹനന്‍ ബിന്‍ യാക്കൂബിനും ജംഷദിനും സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. പുല്‍വാമയിലെ പിംഗ്ലാനയിലെ എസ്പിഒ ജാവേദ് ദാറിന്റെയും പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയുടേയും കൊലയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് അറിയിപ്പ്.