കൊല്ലം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് താൻ മത്സരിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും തങ്ങൾക്കില്ലെന്ന് നെഹ്‌റു കുടുംബം നേരിട്ട് അറിയിച്ചതായി ശശി തരൂർ. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആകുന്നതിന് മുൻപ് താൻ രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കണ്ടിരുന്നു. ധൈര്യത്തോടെ മത്സരിക്കാൻ മൂന്ന് നേതാക്കളും പറഞ്ഞതായി ശശി തരൂർ പറഞ്ഞു. 

താൻ മത്സരിക്കുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് അവർ അറിയിച്ചു. ഒരു ഔദ്യോഗിക സ്ഥാനാർത്ഥിയില്ല. അവർ നിഷ്പക്ഷമായിട്ടാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതുകൊണ്ട് ധൈര്യത്തോടെ മത്സരിച്ചോളൂ എന്ന് അവർ പറഞ്ഞതായും ശശി തരൂർ പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് ശശി തരൂരിന്റെ പരാമർശം.


നാമനിർദ്ദേശ പത്രിക പിൻവലിക്കണമെന്ന് തന്നോട് അഭ്യർത്ഥിക്കാൻ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും തരൂർ അവകാശപ്പെട്ടു. രാഹുൽ ഗാന്ധിപ താൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചു, അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചുവെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടി എംപിമാരായ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടക്കാൻ പോകുന്നത്, പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി കൂടിയായ ഖാർഗെയെ പിന്തുണയ്ക്കുന്ന മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും.