ഇ​ൻ​ഡോ​ർ: റൈ​ലീ റൂ​സോ​യു​ടെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 228 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പ​ടു​ത്തു​യ​ർ​ത്തി.

ടോ​സ് നേ​ടി ദ‍​ക്ഷി​ണാ​ഫ്രി​ക്ക​യെ ബാ​റ്റിം​ഗി​ന​യ​ച്ച നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ തീ​രു​മാ​നം ശ​രി​യാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ തെം​ബ ബ​വൂ​മ​യെ ഉ​മേ​ഷ് യാ​ദ​വ് നാ​ലാം ഓ​വ​റി​ൽ പു​റ​ത്താ​ക്കി. എ​ന്നാ​ൽ ക്വി​ന്‍റ​ൻ ഡി​ക്കോ​ക്കി​നൊ​ടൊ​പ്പം ചേ​ർ​ന്ന് റൂ​സോ ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പ്രോ​ട്ടീ​യ​സി​നെ 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 227 എ​ന്ന മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ചു. 

ഡി​ക്കോ​ക്ക് 43 പ​ന്തി​ൽ 68 റ​ൺ​സെ​ടു​ത്തു. ക​ന്നി ട്വ​ന്‍റി-20 സെ​ഞ്ചു​റി നേ​ടി​യ റൂ​സോ 48 പ​ന്തി​ൽ 100 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ഒ​രു വി​ക്ക​റ്റ് നേ​ടി​യ ദീ​പ​ക് ചാ​ഹ​ർ നാ​ലോ​വ​റി​ൽ 48 റ​ൺ​സ് വ​ഴ​ങ്ങി​യ​പ്പോ​ൾ 49 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്ത ഹ​ർ​ഷ​ൽ പ​ട്ടേ​ലി​ന് വി​ക്ക​റ്റൊ​ന്നും നേ​ടാ​നാ​യി​ല്ല. ഉ​മേ​ഷ് യാ​ദ​വ് മൂ​ന്നോ​വ​റി​ൽ 34 റ​ൺ​സ് നേ​ടി ഒ​രു വി​ക്ക​റ്റ് നേ​ടി.