തൃശ്ശൂര്‍: കൊരട്ടിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച പകയില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചയാള്‍ അറസ്റ്റില്‍. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീന്‍(41) ആണ് പിടിയിലായത്. ഇയാള്‍ വിവാഹിതനാണ്. യുവതിയുടെ സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചിട്ടുണ്ട്. 

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. യുവതിയോട് പലവട്ടം നിസാമുദ്ദീന്‍ പ്രണയാഭ്യാര്‍ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി നിരസിച്ചു. ഇതിന്റെ പകയില്‍ യുവതിയുടെ വീട്ടിലെത്തി പ്രതി സ്‌കൂട്ടര്‍ കത്തിക്കുകയായിരുന്നു. നിസാമുദ്ദീന്റെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.