നാഗ്പൂര്‍: കോണ്‍ഗ്രസിലെ യുവപ്രവര്‍ത്തകരെ കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയും എം പിയുമായ ശശി തരരൂര്‍. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഈ ആവശ്യം തന്നെയാണ് ഗ്രൂപ്പ് 23 അംഗങ്ങള്‍ മുന്നോട്ട് വെച്ചിരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.  സംഘടനയിലെ വലിയ നേതാക്കള്‍ക്ക് ഞങ്ങള്‍ എല്ലാ വിധ ബഹമാനവും നല്‍കുന്നു. എന്നാല്‍ പാര്‍ട്ടിയിലെ യുവതലമുറയെ കേള്‍ക്കേണ്ട സമയം കൂടിയാണ് ഇതെന്ന് തരൂര്‍ നാഗ്പൂരില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

2014 മുതല്‍ പാര്‍ട്ടി തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ സംഘടനയുടെ ഘടന മാറേണ്ടതുണ്ട്. ഇതിനായി പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്ക് പ്രാധാന്യം നല്‍കണം. ഇതാണ് ഗ്രൂപ്പ് 23 ആവശ്യപ്പെട്ടിരുന്നതും. ഒക്ടോബര്‍ 17ന് നടക്കുന്ന പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായാണ് മത്സരിക്കുന്നത്.