സീതാപ്പൂര്‍: എത്തനോൾ കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ സിതാപൂരിൽ ശനിയാഴ്ച്ചയാണ് സംഭവം. എത്തനോൾ കയറ്റിയ വന്ന ടാങ്കർ,  ട്രാക്ടറുമായി കൂട്ടിയിടിച്ച് തീപിടുത്തമുണ്ടാവുകയായിരുന്നു. 

സെറാംപൂർ ഗ്രാമത്തിന് സമീപത്ത് വെച്ച് ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിന് പിന്നാലെ ടാങ്കർ ലോറി മറിയുകയും തീപിടിക്കുകയും ചെയ്തു. നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 

ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രാക്ടർ മറിഞ്ഞ് 11 കുട്ടികളും 11 സ്ത്രീകളുമടക്കം 27 പേർ മരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സീതാപൂരിലെ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൻപതിലധികം തീർത്ഥാടകരുമായി ഘടംപൂരിലേക്ക് പോവുകയായിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്.