ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ ബസ്‌കുചാൻ ഇമാംസാഹിബ് മേഖലയിലാണ് ഏറ്റുമുട്ടൽ. ഇവിടെ രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. 

ഈ പ്രദേശങ്ങളിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിനും സുരക്ഷാ സേനയ്ക്കും പ്രത്യേക വിവരം സൈന്യം തിരച്ചിൽ ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനത്തിന് മുന്നോടിയായി താഴ്വരയിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.

വെള്ളിയാഴ്ച, വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സൈനിക റാലി തടസ്സപ്പെടുത്താൻ വന്ന ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചതായി ബാരാമുള്ള സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) റയീസ് മുഹമ്മദ് ഭട്ട് പറഞ്ഞിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ ഷോപ്പിയാൻ, ബാരാമുള്ള ജില്ലകളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രണ്ട് ഏറ്റുമുട്ടലുകളുണ്ടായി. രണ്ട് ഭീകരരെ ഇവിടെ വധിച്ചിരുന്നു. രണ്ട് ഭീകരരും ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്ന് കശ്മീർ എഡിജിപി പോലീസ് അറിയിച്ചിരുന്നു.