കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്ന് കെ.പി.സി.സി പറയില്ലെന്ന് കെ.സുധാകരൻ . എ.ഐ.സി സി അംഗങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാം .വോട്ട് അവരവരുടെ അവകാശമാണ്. ശശി തരൂരും മല്ലിഗാർജുന ഖാർഗെയും ഉന്നതരായ നേതാക്കളാണെന്നും സുധാകരൻ പറഞ്ഞു.

ഇതിനിടെ കോൺഗ്രസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ മല്ലിഗാർജുൻ ഖാര്‍ഗെയ്ക്ക് പൂർണ പിന്തുണ നൽകുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഖാ‍ര്‍ഗേയെ പിന്തുണയ്ക്കണമെന്ന് സഹപ്രവര്‍ത്തകരോട് അഭ്യ‍ര്‍ത്ഥിക്കുകയാണെന്നും മുതിര്‍ന്ന നേതാക്കൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഖാ‍ര്‍ഗേയുടെ സ്ഥാനാ‍ര്‍ത്ഥിത്വമെന്നും ചെന്നിത്തല പറഞ്ഞു.

ശശി തരൂരിന് മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചെന്നിത്തല പറഞ്ഞു.ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്.സീനിയർ നേതാക്കൾ എല്ലാം ഖാർഗെയെ പിന്തുണച്ചു തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിൽ തെറ്റില്ല. പക്ഷേ സീനിയർ നേതാവായ ഖാർഗെ വരണം. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.