ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കി. നിയമപരമായ ആവശ്യത്തിന് മറുപടിയായി അക്കൗണ്ട് തടഞ്ഞുവെച്ചതായാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ കാണിക്കുന്നത്.

എന്നാല്‍ പാക് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനെതിരെ നീക്കം നടത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.