ലാ​സ്വേ​ഗ​സ്: യു​വാ​വി​നെ പൈ​പ്പ് ബോം​ബ് ഉ​പ​യോ​ഗി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്ത​ത്തി​ന് ശി​ക്ഷി​ച്ച പ്ര​തി ജ​യി​ൽ ചാ​ടി. കാ​ർ​ഡ്ബോ​ർ​ഡു​കൊ​ണ്ട് ഡ​മ്മി ഉ​ണ്ടാ​ക്കി വ​ച്ച​തി​നു​ശേ​ഷം ജ​യി​ലി​ൽ നി​ന്നും ഇ​യാ​ൾ പു​റ​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു.

സ​തേ​ണ്‍ ഡെ​സ​ർ​ട്ട് ക​റ​ക്ഷ​ന​ൽ സെ​ന്‍റ​റി​ലാ​ണ് പൊ​ർ​ഫി​റി​യൊ ഹെ​രാ​ര (42) ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്ന​ത്. ജ​യി​ൽ ചാ​ടു​ന്ന​തി​ന് ഇ​യാ​ൾ​ക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട വി​വ​രം ജ​യി​ല​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്. എ​ന്നാ​ൽ ത​ലേ വെ​ള്ളി​യാ​ഴ്ച ത​ന്നെ ഇ​യാ​ൾ ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാം എ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. അ​തീ​വ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജ​യി​ലി​ൽ നി​ന്നും പ്ര​തി ര​ക്ഷ​പ്പെ​ട്ടി​ട്ടും, വി​വ​രം അ​റി​യു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ വേ​ണ്ടി വ​ന്നു​വെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ സ്റ്റീ​ഫ് സി​സൊ ലാ​ൽ പ​റ​ഞ്ഞു.

2007 മേ​യ് 7 നാ​ണ് ഹെ​രേ​ര​യും മ​റ്റൊ​രു പ്ര​തി​യാ​യ ഒ​മ​റും ചേ​ർ​ന്ന് ഡൊ​റാ​ന്‍റി​സ് അ​റ്റോ​ണി​യോ​യെ (24) പൈ​പ്പ് ബോം​ബ് ഉ​പ​യോ​ഗി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ലാ​ണ് ഇ​യാ​ൾ 2010 ഫെ​ബ്രു​വ​രി മു​ത​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​ന്നി​രു​ന്ന​ത്. പെ​ണ്‍​സു​ഹൃ​ത്തി​നെ കു​റി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ അ​വ​സാ​നി​ച്ച​ത്.