അ​ഹ​മ്മ​ദാ​ബാ​ദ്: ആം​ബു​ല​ൻ​സി​നു വ​ഴി​യൊ​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ഹ​ന​വ്യൂ​ഹം. ഗു​ജ​റാ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ന​രേ​ന്ദ്ര മോ​ദി. യാ​ത്രാ​മ​ധ്യേ ആം​ബു​ല​ൻ​സി​ന് വ​ഴി ന​ൽ​കാ​നാ​യി വാ​ഹ​ന​വ്യൂ​ഹം അ​ൽ​പ​നേ​രം നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് ഗാ​ന്ധി​ന​ഗ​റി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ആം​ബു​ല​ൻ​സ് ക​ട​ന്നു​പോ​യ ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി യാ​ത്ര തു​ട​ർ​ന്ന​തും.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ഹ​മ്മ​ദാ​ബാ​ദി​ലെ ദൂ​ര​ദ​ർ​ശ​ൻ സെ​ന്‍റ​റി​ന് സ​മീ​പം പൊ​തു​റാ​ലി ക​ഴി​ഞ്ഞ് ഗാ​ന്ധി​ന​ഗ​റി​ലെ രാ​ജ്ഭ​വ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ഇ​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.