അ​ഹ്മ​ദാ​ബാ​ദ്: ഒ​ളി​ന്പി​ക്സ് വെ​ള്ളി മെ​ഡ​ൽ പ​കി​ട്ടു​മാ​യി ഗുജറാത്ത് ദേ​ശീ​യ ഗെ​യിം​സി​നെ​ത്തി​യ ഭാ​രോദ്വഹ​ന താ​രം മീ​രാ​ബാ​യ് ചാ​നു​വി​ന് സ്വ​ർ​ണ​ത്തി​ള​ക്കം. 191 കി​ലോ ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് വ​നി​ത​ക​ളു​ടെ 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ചാ​നു ഒ​ന്നാ​മ​തെ​ത്തി​യ​ത്.

സ്നാ​ച്ച് അ​വ​സ​ര​ത്തി​ൽ 84 കി​ലോ​ഗ്രാ​മും ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്ക് അ​വ​സ​ര​ത്തി​ൽ 107 കി​ലോ​ഗ്രാ​മും ഉ​യ​ർ​ത്തി​യാ​ണ് ചാ​നു മ​ണി​പ്പൂ​രി​നാ​യി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​രു​വി​ഭാ​ഗ​ത്തി​ലും ആ​ദ്യ അ​വ​സ​ര​ത്തി​ൽ ലീ​ഡെ‌​ടു​ത്ത താ​രം മൂ​ന്നാം അ​വ​സ​രം ഉ​പ​യോ​ഗി​ക്കാ​തെ​ത്ത​ന്നെ മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു.

മ​ണി​പ്പൂ​ർ താ​രം സ​ഞ്ജി​ത ചാ​നു 187 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി വെ​ള്ളി ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ഒ​ഡീ​ഷ​യു​ടെ സ്നേ​ഹ സോ​റ​ൻ വെ​ങ്ക​ലം നേ​ടി.