ന്യൂഡൽഹി: രാജസ്ഥാൻ പ്രതിസന്ധിയിൽ സച്ചിൻ പൈല്റ്റ് മൗനം വെടിയുന്നു.കോൺഗ്രസിനെ ഉപേക്ഷിക്കില്ലെന്ന് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സച്ചിൻ പൈലറ്റ് പറഞ്ഞു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അശോക് ഗെഹ്ലോട്ടുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സച്ചിൻ പൈലറ്റുമായുള്ള കൂടിക്കാഴ്ച്ച

‘സോണിയ ഗാന്ധിയെ ഇന്ന് കാണുകയും ഞങ്ങളുടെ കാഴ്ചപ്പാടുകൾ ക്ഷമയോടെ ശ്രദ്ധിക്കുകയും ചെയ്തു. രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് കൂടിക്കാഴ്ച്ചയിൽ വിശദമായി ചർച്ച ചെയ്തു. എന്റെ വികാരങ്ങളും പ്രതികരണങ്ങളും സത്യസന്ധമായി ചിത്രീകരിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ വിജയിക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. എല്ലാ തീരുമാനങ്ങളും രാജസ്ഥാനും അതിന്റെ രാഷ്ട്രീയവും സോണിയ ഗാന്ധി ഏറ്റെടുക്കും’ അദ്ദേഹം പറഞ്ഞു.