ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി ബാരാമുള്ളയിലെ പട്ടാൻ മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്.

അതേസമയം ഷോപ്പിയാനിൽ മറ്റൊരു ഏറ്റുമുട്ടൽ തുടരുകയാണ്. സശാസ്ത്ര സീമ ബാലിൽ (എസ്എസ്ബി) നിന്നുള്ള സേനയും പോലീസ് ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും സംയുക്തമായാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഭീകരരെ പിടികൂടിയതായും വിവരമുണ്ട്. പ്രദേശത്ത് നിന്നും ഏതാനും ഭീകരർ രക്ഷപെ്ടടതായും തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.