ഓൺലൈൻ ചാനൽ അവതാരകയെ അഭിമുഖത്തിനിടെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക. കേസിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മരട് പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

ഈ കേസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് സിനിമയിൽ നിന്നും താല്ക്കാലിക വിലക്കും ഏർപ്പെടുത്തിയിരുന്നു.