ഫ്ലോറിഡ: യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് എന്ന് ഇതിനോടകം വിശേഷിപ്പിക്കപ്പെട്ട അയാൻ കൊടുംകാറ്റിൽ ദുരിതം തുടരുന്നു.

കനത്ത മഴയിലും ശക്തമായ കാറ്റിലും നട്ടം തിരിയുന്ന ഫ്ലോറിഡയിൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റ്, ഇപ്പോൾ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ആയി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് കൊടുങ്കാറ്റിനെ “500 വർഷത്തെ തീവ്ര വെള്ളപ്പൊക്കം” എന്ന് വിശേഷിപ്പിച്ചു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ വീടുകളുടെ മേൽക്കൂരയിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന താമസക്കാരെ പിടിച്ചു കയറ്റുകയാണ്. സംസ്ഥാനത്തുടനീളമുള്ള ജനത അതിശക്തമായ വെള്ളത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞു.

ഈ കൊടുങ്കാറ്റിന്റെ ആഘാതങ്ങൾ ചരിത്രപരമാണ്, സംഭവിച്ച നാശനഷ്ടങ്ങൾ ചരിത്രപരമാണ്,” ഡിസാന്റിസ് പറഞ്ഞു. “ഇതുപോലൊരു വെള്ളപ്പൊക്കം ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല, ഇത്രയും വലിയ കൊടുങ്കാറ്റ് ഞങ്ങൾ കണ്ടിട്ടില്ല.”

തന്റെ കൗണ്ടിയിൽ കുറഞ്ഞത് അഞ്ച് മരണങ്ങളെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലീ കൗണ്ടി ഷെരീഫ് കാർമൈൻ മാർസെനോ സിഎൻഎന്നിൽ പറഞ്ഞു. കനത്ത മഴയിൽ കുളം വറ്റിക്കാൻ ഹോസ് ഉപയോഗിക്കുന്നതിനിടെ ഡെൽറ്റോണയിലെ 72 വയസ്സുള്ള ഒരാൾ കനാലിൽ വീണ് മരിച്ചതായി വോലൂസിയ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഫ്ലോറിഡയിലെ 2.6 ദശലക്ഷത്തിലധികം വീടുകളിലും ബിസിനസ്സുകളിലും വ്യാഴാഴ്ച രാവിലെ വൈദ്യുതി മുടങ്ങി.

ഇയാൻ ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റായി ദുർബലപ്പെട്ടു, എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മിക്ക ദിവസവും സംസ്ഥാനത്തുടനീളം വീശുന്നത് തുടരുമെന്ന് ആണ് പ്രവചനം.

ചുഴലിക്കാറ്റിനിടെ അഭയാര്‍ത്ഥി ബോട്ട് മുങ്ങി 20 ഓളം കുടിയേറ്റക്കാരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തിലുണ്ടായിരുന്ന നാല് ക്യൂബക്കാര്‍ ഫ്ലോറിഡ കീസ് ദ്വൂപുകളിലേക്ക് നീന്തി രക്ഷപ്പെട്ടപ്പോള്‍ മൂന്ന് പേരെ കടലില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയെന്ന് യുഎസ് ബോര്‍ഡര്‍ പട്രോള്‍ അറിയിച്ചു. 

ഫോർട്ട് മിയേഴ്‌സ് നഗരത്തിന് പടിഞ്ഞാറുള്ള കായോ കോസ്റ്റ എന്ന ബാരിയർ ദ്വീപിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം (എൻഎച്ച്സി) പറഞ്ഞു. തീരദേശ നഗരമായ നേപ്പിൾസിൽ നിന്നുള്ള വീഡിയോകളില്‍ ശക്തമായ കാറ്റില്‍ തീരദേശത്തെ വീടുകളിലേക്ക് കടല്‍ കയറുന്നതും റോഡുകള്‍ വെള്ളത്തിനടിയിലാകുന്നതും വാഹനങ്ങള്‍ ഒലിച്ച് പോകുന്നതും കാണാമായിരുന്നു. 

80,000-ത്തിലധികം ജനസംഖ്യയുള്ള ഫോർട്ട് മിയേഴ്സിലെ നിരവധി വീടുകള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയന്‍ ചുഴലിക്കാറ്റ് കര തൊടുമ്പോള്‍ മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലാണ് വീശിക്കൊണ്ടിരുന്നതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. കര തോട്ടതിന് പിന്നാലെ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു.