മും​ബൈ: ഇ​ന്ത്യ​യു​ടെ പേ​സ് കു​ന്ത​മു​ന ജ​സ്പ്രീ​ത് ബും​റ ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ നി​ന്ന് പി​ന്മാ​റി. ന​ടു​വി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​യ സ്ട്രെ​സ് ഫ്രാ​ക്ച്ച​ർ ആ​യി പ​രി​ണ​മി​ച്ച​തോ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ പി​ന്മാ​റ്റം.

ഓ​സ്ട്രേ​ലി​യ​യി​ൽ ഒ​ക്ടോ​ബ​ർ 16 മു​ത​ൽ നടക്കുന്ന ലോ​ക​ക​പ്പി​ൽ നി​ന്ന് ബും​റ പി​ന്മാ​റി​യ​താ​യും ആ​റ് ആ​ഴ്ച്ച​യെ​ങ്കി​ലും താ​ര​ത്തി​ന് വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. ബും​റ​യ്ക്ക് പ​ക​ര​മാ​യി ടീ​മി​ലേ​ക്ക് റി​സ​ർ​വ് താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് മു​ഹ​മ്മ​ദ് ഷ​മി​യെ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ​രി​ക്ക് മൂ​ലം ദു​ബാ​യി​ൽ ന​ട​ന്ന ഏ​ഷ്യാ ക​പ്പ് ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ ബും​റ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. പി​ന്നീ​ട് ഓ​സീ​സി​നെ​തി​രാ​യ ‌ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ൽ ടീ​മി​ൽ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും മോ​ശം ഫോം ​അ​ല​ട്ടി​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ പ​ര​ന്പ​ര​യ്ക്കാ​യി കാ​ര്യ​വ​ട്ട​ത്ത് എ​ത്തി​യ ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ചേ​രാ​തി​രു​ന്ന ബും​റ നി​ല​വി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

നേ​ര​ത്തെ ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യും പ​രി​ക്ക് മൂ​ലം ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.