ധു​ബ്രി: ആ​സാ​മി​ലെ ധു​ബ്രി ജില്ലയിൽ ബ്ര​ഹ്മ​പു​ത്ര നദി​യി​ൽ ബോ​ട്ട് മു​ങ്ങി ഏ​ഴ് പേ​രെ കാ​ണാ​താ​യി. സ​മീ​പ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് അ​പ​ക‌‌​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ധു​ബ്രി-​പു​ൽ​ബാ​രി മേ​ഖ​ല​യി​ലെ ബ്ര​ഹ്മ​പു​ത്ര ന​ദി​യു​ടെ ക​നാ​ലി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ധു​ബ്രി സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ 25 ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ബോ​ട്ടി​ൽ ന​ദി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത വ​സ്തു ത​ട്ടി​യാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ ‌അ​ക​പ്പെ​ട്ട പ​ല​രും നീ​ന്തി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ സ​ഞ്ജു ദാ​സ് അ​ട​ക്ക​മു​ള്ള​വ​ർ ഒ​ഴു​കി പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ര​ക്ഷാ​സേ​ന​യും പോ​ലീ​സും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.