തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിത സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരോധിത ഉത്തരവ് കിട്ടിയാലുടൻ കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകൾ മുദ്രവെയ്ക്കും. പോപ്പുലർ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ച് വിജ്ഞാപനം ഇറങ്ങിയ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസും ആഭ്യന്തരമന്ത്രാലയം. 

ക്യാംപസ് ഫ്രണ്ട് അടക്കം പോപ്പുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ഇതോടെ ഈ സംഘടനകളിൽ തുടർന്ന് പ്രവർത്തിക്കുന്നവർക്കുംസ സഹായങ്ങൾ നൽകുന്നവർക്കും രണ്ട് വർഷം വരെ തടവ് ലഭിക്കും.