ലക്‌നൗ: ഉത്തർപ്രദേശിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം. യുപിയിലെ ലഖിംപൂർ ഖേരിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ എട്ട് പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

സാരമായി പരിക്കേറ്റവരെ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപൂർ ഖേരി എഡിഎം സജ്ഞയ് കുമാർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. 

രാവിലെ 7.30 ഓടെയാണ് വാഹനാപകടം ഉണ്ടായത്. പരിക്കേറ്റവർക്ക് വേണ്ട വൈദ്യ സഹായം ഉറപ്പാക്കണമെന്ന് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പരിക്കേറ്റ 12 പേരുടെ നില ഗുരുതരമാണ്.