വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡോ. ​ആ​ര​തി പ്ര​ഭാ​ക​ര​നെ വൈ​റ്റ് ഹൗ​സ് ഓ​ഫി​സ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പോ​ള​സി ഡ​യ​റ​ക്ട​റാ​യി നോ​മി​നേ​റ്റ് ചെ​യ്ത​തി​നു യു​എ​സ് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം. ഇ​തോ​ടെ ഈ ​സ്ഥാ​ന​ത്തേ​ക്കു നി​യ​മി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ കു​ടി​യേ​റ്റ വ​നി​ത എ​ന്ന പ​ദ​വി​യും ഇ​വ​രെ തേ​ടി​യെ​ത്തി.

40 നെ​തി​രെ 56 വോ​ട്ടു​ക​ളോ​ടെ​യാ​ണ് ഇ​വ​രു​ടെ നി​യ​മ​ന​ത്തി​നു സെ​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ചീ​ഫ് അ​ഡ്വൈ​സ​ർ, പ്ര​സി​ഡ​ന്‍റ് കൗ​ണ്‍​സി​ൽ ഓ​ഫ് അ​ഡ്വൈ​സേ​ഴ്സ് ഓ​ണ്‍ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഉ​പാ​ധ്യ​ക്ഷ എ​ന്നീ ബ​ഹു​മ​തി​യും ഇ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ബൈ​ഡ​ൻ ആ​ര​തി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. ആ​ര​തി​ക്ക് മൂ​ന്നു വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ ടെ​ക്സ​സി​ലെ ല​ബ​ക്കി​ൽ എ​ത്തു​ന്ന​ത്.