ഫിലഡൽഫിയ: ഫോമായുടെ 2022 -2024 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി മെന്പർ സ്ഥാനത്തേക്ക് മിഡ് അറ്റലാന്റിക്ക് റീജണിൽ നിന്നും ഫിലഡൽഫിയായിലെ മാപ്പിന്റെ മുൻ പ്രസിഡന്റ് ഷാലു പുന്നൂസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ മേഖലകളിൽ താൻ ഏറ്റെടുത്തതും ഏൽപ്പിച്ചതുമായ പദവികളിൽ ഇരുന്നുകൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പറത്തി പ്രവർത്തന മികവിൽ കരുത്തുതെളിയിച്ച ഷാലുവിനെ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തതിന്റെ ആഹ്ളാദത്തിലാണ് മാതൃസംഘടനയായ മാപ്പ് കുടുംബവും, സ്വന്തം റീജണനായ മിഡ് അറ്റലാന്റിക്ക് റീജണുംം ഒപ്പം അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയും.
പ്രവർത്തന പന്ഥാവിൽ കാഴ്ചവയ്ക്കുന്ന വ്യത്യസ്തതയുടെ മാജിക്കൽ മൂവ്മെന്റാണ് ഷാലുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും പറയുന്നവ ചെയ്തു വിജയിപ്പിക്കുകയും ചെയ്യുക എന്നത് ഷാലുവിൽ കാണുന്ന ഒരു പ്രത്യേകതയാണ്. പ്രവർത്തന മേഖലയിൽ കരുത്തേകാൻ സേവനതൽപരരും സ്ഥിരോത്സാഹികളും വിശ്വസ്തരുമായ ഒരു വൻ യുവജനനിര പ്രവർത്തനസജ്ജരായി എപ്പോഴും ഷാലുവിനൊപ്പമുണ്ട്. ഇത്രയും കഴിവുകളും, പ്രത്യേകതകളും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ഷാലു പുന്നൂസിനെ തന്റെ ഭരണ കാലയളവിൽ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് ലഭിച്ചതിൽ ഏറെ സന്തോഷം ഉളവാക്കുന്നതായി ഫോമാ നിയുകത പ്രസിഡന്റ് ഡോ. ജേക്കബ്് തോമസും മറ്റു തെരഞ്ഞെടുക്കപ്പെട്ട നവ ഭരണസമിതി അംഗങ്ങളും ഒന്നടങ്കം അഭിപ്രായപ്പെട്ടു..
വാക്കുകൾക്കതീതമായ കമ്മ്യൂണിറ്റി സർവീസിനും ഏവരെയും ഒരുപോലെ കരുതുവാനും കാണുവാനുള്ള മനോഭാവത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി ഷാലുവിലെ പ്രവർത്തനമികവ് മനസിലാക്കിയ പെൻസിൽവാനിയ പോലീസ് ഡിപ്പാർട്ടമെന്റ് അദ്ദേഹത്തെ പെൻസിൽവാനിയ പോലീസ് ഉപദേശക സമിതി ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി നിയമിച്ചു.
തന്റെ ഉറ്റ സുഹൃത്തായ ഷാലു വിവിധ പ്രവർത്തനമേഖലയിൽ കൈവരിക്കുന്ന നേട്ടങ്ങളിൽ താനും അത്യധികം സന്തോഷിക്കുന്നതായും പുതുതായി ലഭിച്ച പദവികളിൽ കോട്ടം തട്ടാതെ മിന്നി തിളങ്ങട്ടെ എന്ന് ആശംസിക്കുന്നതായും ഫിലാഡൽഫിയ സിറ്റി കൗണ്സിലർ ഡേവിഡ് ഒ. പറഞ്ഞു.
നിലവിൽ മാപ്പ് ബോർഡ് ഓഫ് ട്രസ്റ്റി അംഗം, ഒഐസിസി വൈസ് പ്രസിഡന്റ്, വേൾഡ് മലയാളി നാഷണൽ വൈസ് പ്രസിഡന്റ്, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് ഫിലാഡൽഫിയാ ചാപ്റ്റർ അഡ്വൈസറി ബോർഡ് മെന്പർ, പോലീസ് ഏഷ്യൻ അഡ്വൈസറി ബോർഡ് മെന്പർ എന്നീ നിലകളിലും തിളക്കമാർന്ന പ്രവർത്തങ്ങളിൽക്കൂടി ജനഹൃദയങ്ങളുടെ പ്രിയങ്കരനായി മാറിയ ഷാലു, ജീവകാരുണ്യ പ്രവർത്തനരംഗത്തു പ്രശസ്തിയാർജ്ജിച്ചതും, 250 -ൽ അധികം യുവജനങ്ങൾ അംഗങ്ങളുമായുള്ള ഫിലാഡൽഫിയായിലെ ന്ധബഡി ബോയ്സ് ’ എന്ന ശക്തമായ ചാരിറ്റി സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയാണ്. ഇദ്ദേഹം ഫിലാഡൽഫിയാ പ്രിസണിൽ രജിസ്റ്റേർഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു
ഫോമയുടെ സുഗമമായ ഭാവി പ്രവർത്തനങ്ങൾക്ക് ഷാലു ഒരു മുതൽക്കൂട്ടായിരിക്കുമെമെന്നും, മാപ്പിന്റെ പരിപൂർണ പിന്തുണ എപ്പോഴും ഒപ്പമുണ്ടായിരിക്കുമെന്നും മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി, സെക്രട്ടറി ജോണ്സണ് മാത്യു, ട്രഷറാർ കൊച്ചുമോൻ വയലത്ത്, എന്നിവരോടൊപ്പം ബോർഡ് ഓഫ് ട്രസ്റ്റി എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളും വ്യക്തമാക്കി.