പ്രശസ്ത അമേരിക്കന്‍ നടിയും ഓസ്കാര്‍ പുരസ്കാര ജേതാവുമായ ലൂയിസ് ഫ്ലെച്ചര്‍ (88)​ അന്തരിച്ചു. തെക്കന്‍ ഫ്രാന്‍സിലെ വസതിയില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

മിലോഷ് ഫോര്‍മാന്‍ സംവിധാനം ചെയ്ത ‘വണ്‍ ഫ്ല്യൂ ഓവര്‍ ദ കുക്കൂസ് നെസ്റ്റി”ലെ (1975) ‘നേഴ്സ് റേച്ചഡ്” എന്ന കഥാപാത്രം അവതരിപ്പിച്ചതിന് ലൂയിസിന് മികച്ച നടിക്കുള്ള ഓസ്കാര്‍ പുരസ്കാരം ലഭിച്ചിരുന്നു.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടയില്‍ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്ബരകളിലും അഭിനയിച്ചു. ‘വണ്‍ ഫ്ല്യൂ ഓവര്‍ ദ കുക്കൂസ് നെസ്റ്റി”ലൂടെയാണ് ലൂയിസ് ലോകപ്രശസ്തയായത്. മികച്ച ചിത്രം, സംവിധാനം, നടന്‍ ഉള്‍പ്പെടെ 5 പ്രധാന ഓസ്കാറുകള്‍ സ്വന്തമാക്കിയ ‘വണ്‍ ഫ്ല്യൂ ഓവര്‍ ദ കുക്കൂസ് നെസ്റ്റ്” എക്കാലത്തെയും മികച്ച അമേരിക്കന്‍ ചിത്രങ്ങളില്‍ ഒന്നാണ്.