ഇ​ന്ത്യ​യു​ടെ പേ​സ് ഇ​തി​ഹാ​സം ജു​ല​ൻ ഗോ​സ്വാ​മി ജ​യ​ത്തോ​ടെ ക്രി​ക്ക​റ്റി​നോ​ട് വി​ട​ചൊ​ല്ലി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ എ​ക​ദി​ന പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 16 റ​ൺ​സി​ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് ഇ​ന്ത്യ ജു​ല​നെ യാ​ത്ര​യാ​ക്കി​യ​ത്.

സ്കോ​ർ
ഇ​ന്ത്യ 169/10(45.4)
ഇം​ഗ്ല​ണ്ട് 153/10()

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ദീ​പ്തി ശ​ർ​മ​യു​ടെ 68* റ​ൺ​സി​ന്‍റെ​യും സ്മൃ​തി മ​ന്ഥാ​ന​യു​ടെ 50 റ​ൺ​സി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് 169 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റി​ൽ എ​ത്തി​യ​ത്. 26 റ​ൺ​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ കേ​റ്റ് ക്രോ​സ് ഇ​ന്ത്യ​ൻ നി​ര​യെ ത​രി​പ്പ​ണ​മാ​ക്കി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ലീ​ഷ് പ​ട​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ക​ർ​ച്ച നേ​രി​ട്ടു. ഇ​ന്നിം​ഗി​സി​ലെ ആ​ദ്യ വി​ക്ക​റ്റ് വീ​ഴ്ത്തി ജു​ല​ൻ ഗോ​സ്വാ​മി തു​ട​ക്ക​മി​ട്ട വേ​ട്ട ഇം​ഗ്ല​ണ്ടി​നെ 65-ന് ​ഏ​ഴ് എ​ന്ന നി​ല​യി​ലെ​ത്തി​ച്ചു.

ഏ​ക​ദി​ന​ത്തി​ൽ 10,000 പ​ന്തു​ക​ൾ എ​റി​ഞ്ഞ ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ താ​രം 10,001-ാം പ​ന്തി​ൽ കേ​റ്റ് ക്രോ​സി​നെ പു​റ​ത്താ​ക്കി ര​ണ്ടാം വി​ക്ക​റ്റും നേ​ടി. പ​ത്തോ​വ​റി​ൽ മൂ​ന്ന് മെ​യ്ഡ​ന​ട​ക്കം 30 റ​ൺ​സ് വ​ഴ​ങ്ങി​യാ​ണ് ജു​ല​ൻ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.