ഹൂസ്റ്റന്‍, മലയാളീ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ കേരളത്തിലുള്ള മിടുക്കരായ എന്‍ജിനിയറിങ് പഠിക്കാന്‍ താല്പര്യമുള്ള നല്ല മാര്‍ക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു സ്‌കോളര്‍ഷിപ് നല്‍കി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാരുണ്യ പ്രവര്‍ത്തി വിപുലീകരിക്കുന്നതിനായി കേരളത്തിലെ പ്രശസ്തരായ മൂന്ന് ഗായകരെ കോര്‍ത്തിണക്കികൊണ്ട് ഒക്ടോബര്‍ മാസം രണ്ടാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഹാളില്‍ ഒരു സംഗീത സായാഹ്നം ഒരുക്കുകയാണ്.നീണ്ട 34 വര്‍ഷത്തെ കലാജീവിതത്തിന്റെ വിജയഗാഥയുമായി ഗായിക, തികഞ്ഞ നര്‍ത്തകി, അഭിനയേത്രി എന്നീ നിലകളില്‍ കഴിവ് തെളിയിച്ച സിതാര കൃഷ്ണകുമാര്‍ നീണ്ട ഒരു കോവിടാനന്തര ഇടവേളക്കുശേഷം അമേരിക്കയിലെത്തുകയാണ് എന്ന് മാത്രമല്ല ഒപ്പം കേരളത്തിലെ ഇപ്പോഴത്തെ പ്രമുഖ ഗായകരായ ടെക്കീ റോക്സ്റ്റാര്‍ ഹരീഷ് ശിവരാമകൃഷ്ണനും, ഇന്‍ഡീ സൂപ്പര്‍സ്റ്റാര്‍ ജോബ് കുര്യനും ചേര്‍ന്നുള്ള വളരെ മനോഹരമായ ഒരു കലാവിരുന്നായിരിക്കും അരങ്ങേറുക എന്ന് മലയാളീ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സുബിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.

മലയാളികളായ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനിയുമധികം പഠന സൗകര്യങ്ങള്‍ ഒരുക്കുവാനും ഈ കലാസന്ധ്യ സമ്പന്നമാക്കുവാനും ഹൂസ്റ്റണിലെ നല്ലവരായ എല്ലാ മലയാളികളെയും സവിനയം സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ. സുബിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.

ടിക്കറ്റിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും: 281 546 0589, 713 826 4456.